Wednesday, 25 January 2017

അഹങ്കാരം.

അഹങ്കാരം..... ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ശക്തി ഉയർന്നു പറക്കാനുള്ള ശക്തി, നല്ല ഒരു മകനെന്ന അഹങ്കാരം, നല്ലൊരു ചേട്ടൻ / അനിയൻ എന്ന അഹങ്കാരം', നല്ലൊരു ഭർത്താവ് എന്ന അഹങ്കാരം, നല്ലൊരു അപ്പനെന്ന അഹങ്കാരം ...... അങ്ങനെ ഉയർന്നു പറക്കവെ നേരിട്ടും അല്ലാതെയും നമ്മളങ്ങനെ ആർക്കും ഒന്നുമല്ലായിരുന്നു എന്നൊരു തിരിച്ചറിവുണ്ടാവും....ഉയരങ്ങളിൽ നിന്ന് അത് നമ്മെ താഴെയെത്തിക്കും, പിന്നെ മുടന്തിയും ഇഴഞ്ഞും ഉള്ള ശിഷ്ടയാത്ര..... ചില ഭാഗ്യവാൻമാർ ഇതു തിരിച്ചറിയാതെ ഇവിടെ നിന്നു പോകും [സ്വർഗ്ഗാവകാശികൾ) , ഭൂരിപക്ഷം പേരും ശക്തിയും ഓജസും അവസാനിക്കുന്ന കാലത്ത് ഇത് മനസിലാക്കും , നിർഭാഗ്യവാൻമാർ ഇത് നേരത്തേ അറിയും പിന്നെ ഒരു ജീവിതമാണ്...... അശ്വത്ഥാമാവിനെ പോലെ.......

No comments:

Post a Comment